മുംബൈ: കൂട്ടുകാരനെ കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കി 15കാരിയെ രണ്ട് പേര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഈസ‍്റ്റ് മുംബൈയിലെ വിറാറിലാണ് സംഭവം. ബുധനാഴ്ചയാണ് പെണ്‍കുട്ടിയും പിതാവും വിറാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തിങ്കാളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. 

ബന്ധുവിന്‍റെ വീട്ടില്‍ പോകുകയായിരുന്ന പെണ്‍കുട്ടി വഴിമധ്യേ കൂടെ പഠിക്കുന്ന സുഹൃത്തിനെ കണ്ടു. ഇരുവരും സംസാരിച്ചു പോകുന്നതിനിടെയാണ് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് രണ്ടുപേര്‍ ഇരുവരെയും പിടികൂടി. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിടുകയും പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ ഇരുവരും മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. പെണ്‍കുട്ടിയും സുഹൃത്തും നല്‍കിയ വിവരവും അടയാളവുമനുസരിച്ച് പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് ചോദ്യം ചെയ്തു.