കാസർകോട്: കാസർകോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്. മധൂർ സ്വദേശി വിനീത്, കാസർകോട് സ്വദേശി ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. വ്യത്യസ്ഥ സമയങ്ങളിൽ രണ്ടിടത്ത് വച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.