പ്രതി ബലമായി പിടിച്ചു നിർത്തി എടുത്ത സെൽഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് പെൺകുട്ടിയുടെ പരാതി.
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. അയൽവാസിയായ 30കാരനെയാണ് കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല
പ്രതി ബലമായി പിടിച്ചു നിർത്തി എടുത്ത സെൽഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് പെൺകുട്ടിയുടെ പരാതി. ആദ്യം ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇത് വച്ച് നഗ്നഫോട്ടോകൾ അയക്കാൻ ആവശ്യപ്പെട്ടുവെന്നും, തുടർന്ന് നഗ്നഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പെൺകുട്ടിയുടെ മൊഴി. പരാതിയെ തുടർന്ന് മജിസ്ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.












