ജീവനൊടുക്കുന്നതിന് പിന്നാല്‍ ആരും ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ തന്റെ ആത്മഹത്യയെങ്കിലും സഹോദരന്റെ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് 16കാരി വിശദമാക്കുന്നത്

ഗാസിയാബാദ്: സഹോദരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഉപേക്ഷിക്കാനാവശ്യപ്പെട്ട് ജീവനൊടുക്കി 16കാരി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് 16കാരി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു സഹോദരനോടുള്ള അപേക്ഷ അടങ്ങിയ ആത്മഹത്യാ കുറിപ്പ്. ജീവനൊടുക്കുന്നതിന് പിന്നാല്‍ ആരും ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ തന്റെ ആത്മഹത്യയെങ്കിലും സഹോദരന്റെ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് 16കാരി വിശദമാക്കുന്നത്.

സംഭവത്തില്‍ 16കാരിയുടെ സഹോദരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുകയാണ് ഗാസിയാബാദ് പൊലീസ്. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തി വാതിലില്‍ തട്ടി വിളിച്ചപ്പോള്‍ വാതില്‍ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മറ്റൊരു സംഭവത്തില്‍ എറണാകുളം പള്ളുരുത്തിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. ആൻറണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ലോട്ടറി ടിക്കറ്റ് വില്ലനക്കാരനാണ് മരിച്ച ആന്റണി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിവാഹിതരായിട്ട് 5 വർഷം കഴിഞ്ഞ ദമ്പതികള്‍ക്ക് മക്കളില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)