കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. 

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് 16 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽകുമാറിൻ്റെ മകൾ അനഘയാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെ ആണ് സംഭവം.

Add Asianetnews as a Preferred SourcegooglePreferred

അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത വള്ളികുന്നം പോലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥിയായിരുന്നു അനഘ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona