അസീസിനെ സഹോദരന്‍ അസീസിന്റെ കഴുത്തില്‍ പിടിച്ച് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കേസില്‍ നിര്‍ണായകമായത്. 

കോഴിക്കോട്: നാദാപുരത്ത് പതിനാറുകാരന്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയം. നേരത്തെ ആത്മഹത്യയാണെന്ന് കണ്ടെത്തിയ കേസിലാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. നാദാപുരം നരിക്കോട്ടേരി സ്വദേശി അസീസാണ് മരിച്ചത്. അസീസിനെ സഹോദരന്‍ കഴുത്തില്‍ പിടിച്ച് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കേസില്‍ നിര്‍ണായകമായത്.

2020 മെയ് 17നാണ് അസീസ് മരിച്ചത്. നേരത്തെ കേസന്വേഷണത്തില്‍ നാട്ടുകാരും ആരോപണം ഉന്നയിച്ചിരുന്നു. വീട്ടിലുള്ളവര്‍ക്ക് അസീസിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. വീട്ടില്‍നിന്ന് പീഡനമേല്‍ക്കാറുണ്ടെന്ന് കുട്ടി പലരോടും പറഞ്ഞിരുന്നെന്നും സൂചനയുണ്ട്.