തിരുവല്ല: തിരുവല്ലയിലെ കവിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. പ്രതി പെൺകുട്ടിയുടെ അയൽവാസിയാണ്.