Asianet News MalayalamAsianet News Malayalam

വീടിന് പുറത്ത് പച്ചക്കറി വിറ്റ 17 കാരന്‍ കര്‍ഫ്യൂ ലംഘിച്ചതിന് പൊലീസ് മര്‍ദ്ദനമേറ്റ് മരിച്ചു; നടപടി

ഉന്നാവോയിലെ ബാംഗര്‍മാവുവില്‍ വീടിന് പുറത്ത് പച്ചക്കറി വില്‍പ്പന നടത്തിക്കൊണ്ടിരുന്ന 17കാരനെ കര്‍ഫ്യൂ ലംഘിച്ചതിന് പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ 17 കാരന്  വടികൊണ്ട് രൂക്ഷമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. 

17 year old boy died in Uttar Pradeshs Bengarmau after he was allegedly thrashed by the police for violating the corona curfew
Author
Bengarmau, First Published May 22, 2021, 3:44 PM IST

കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയതിന് പൊലീസ് മര്‍ദ്ദനമേറ്റ 17കാരന്‍ മരിച്ചതായി ആരോപണം. ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 17കാരന്‍ മരിച്ചത്. സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. സംഭവമായി ബന്ധപ്പെട്ട് ഒരു ഹോം ഗാര്‍ഡിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെയാണ് കോണ്‍സ്റ്റബിളിനെതിരെ നടപടിയെടുത്തത്.

ഉന്നാവോയിലെ ബാംഗര്‍മാവുവില്‍ വീടിന് പുറത്ത് പച്ചക്കറി വില്‍പ്പന നടത്തിക്കൊണ്ടിരുന്ന 17കാരനെ കര്‍ഫ്യൂ ലംഘിച്ചതിന് പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ 17 കാരന്  വടികൊണ്ട് രൂക്ഷമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. 17കാരന്‍റെ അവസ്ഥ മോശമായതോടെ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പൊലീസിനെതിരേ പ്രതിഷേധവുമായി നിരത്തിലിറങ്ങി.

17കാരന്‍റെ മരണത്തില്‍ നീതിയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ മെയ് 24 രാവിലെ 7 മണിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശില്‍. പൊലീസുകാര്‍ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios