തുടര്‍ന്ന് രാത്രി വീട്ടിലേക്ക് എത്തിയ സ്ത്രീ ശബ്ദത്തിലുള്ള ഫോണ്‍ സന്ദേശത്തില്‍ കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ ആറ് ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണിപ്പെടുത്തി

മുബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പതിനൊന്ന് വയസുള്ള ബാലനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസില്‍ പിടിയിലായത് 17 വയസ്സുകാരി. ശനിയാഴ്ച വൈകുന്നേരം ട്യൂഷന്‍ ക്ലാസിലേക്ക് പോയ 11 കാരനെ കാണാതാവുകയായിരുന്നു. 

തുടര്‍ന്ന് രാത്രി വീട്ടിലേക്ക് എത്തിയ സ്ത്രീ ശബ്ദത്തിലുള്ള ഫോണ്‍ സന്ദേശത്തില്‍ കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ ആറ് ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
നഗരത്തില്‍ ഒരിടത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കില്‍ പണം വയ്ക്കണമെന്നായിരുന്നു ബാലന്റെ അമ്മയോട് ആവശ്യപ്പെട്ടത്. 

തുടര്‍ന്ന് അമ്മ സ്ഥലത്തെ ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പോകും വഴി കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയതാണ് താന്‍ എന്ന് ബാലന്‍ പറഞ്ഞു. 

തുടര്‍ന്ന് ഭിവണ്ടി പൊലീസിന്‍റെ നിര്‍ദേശപ്രകാരം, പറഞ്ഞ സ്ഥലത്ത് ബാഗ് വച്ചു. ബുര്‍ഖ ധരിച്ച് ബാഗ് എടുക്കാനെത്തിയ പെണ്‍കുട്ടിയെ പോലീസ് കയ്യോടെ പിടികൂടി. പണത്തിനു വേണ്ടിയായിരുന്നു സാഹസമെന്നും തയ്യല്‍ക്കാരിയായ, കുട്ടിയുടെ അമ്മയെ നേരത്തെ അറിയാമായിരുന്നെന്നുമാണ് പ്രതിയുടെ മൊഴി.