Asianet News MalayalamAsianet News Malayalam

17കാരിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം, അഞ്ച് പേര്‍ പിടിയില്‍

സുഹൃത്തിനെ കെട്ടിയിട്ടതിന് ശേഷമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയുമായിരുന്നു.

17 year old girl gangraped at gunpoint, 5 held
Author
Ranchi, First Published Oct 11, 2020, 2:25 PM IST

റാഞ്ചി: ഝാര്‍ഖണ്ഡില്‍ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തിനൊപ്പം പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഇവരെ തടഞ്ഞ പ്രതികള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയുമായിരുന്നു.

സുഹൃത്തിനെ കെട്ടിയിട്ടതിന് ശേഷമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പിടികൂടിയ അഞ്ച് പേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാളെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ജയിലിലേക്ക് മാറ്റി. ശങ്കര്‍ തിയു, റോഷന്‍ കുജൂര്‍, സൂരജ് പട്രോ, സണ്ണി സോറന്‍ എന്നിവരെയാണ് ജയിലിലേക്ക് മാറ്റിയത്. നാടന്‍ തോക്കും രണ്ട് കാട്രിഡ്ജും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

Follow Us:
Download App:
  • android
  • ios