ഭുവനേശ്വര്‍:  തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഫാം ഹൗസിനുള്ളിലെത്തിച്ച് 22 ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തു. ഒഡീഷയിലെ കട്ടാക്കിലാണ് സംഭവം. 17 വയസ്സുകാരിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയി ഫാം ഹൗസില്‍ പൂട്ടിയിടുകയും ഇയാളുടെ ഇയാളും മറ്റൊരാളും ചേര്‍ന്ന് പെണ്‍കുട്ടിയെ 22 ദിവസം കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. 

അച്ഛനുമമ്മയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പെണ്‍കുട്ടി. വീട്ടിലേക്ക് മടങ്ങാനായി കട്ടക്കില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടയിലാണ് വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ഒരാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റിയതെന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിയോട് പറഞ്ഞു. 

ത്രിത്തൂലിലെ വീട്ടിലെത്തിക്കുന്നതിന് പകരം ഇയാള്‍ ഗതിരൗട്ട്പാറ്റ്‌ന ഗ്രാമത്തിലെ ഫാം ഹൗസിലേക്കാണ് അവളെ കൊണ്ടുപോയത്. ഇവിടെ ഒരു മുറിയില്‍ 22 ദിവസം പെണ്‍കുട്ടിയെ പൂട്ടിയിട്ടു. രണ്ട് പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. 

സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഫാം ഹൗസില്‍ റെയ്ഡ് നടത്തിയതോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. പ്രതികളിലൊരാളെ പൊലീസ് പിടികൂടി. രണ്ടാമത്തെയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ ഉടന്‍ ശിശുക്ഷേമ സമിതിക്ക് മുമ്പിലെത്തിച്ചു. അവിടെ നിന്ന് ഒരു അനാഥാലയത്തിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.