തമിഴ്നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ കുത്തിക്കൊന്നു. സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ആക്രമിച്ച 21-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസ്സുകാരിയെ യുവാവ് കുത്തിക്കൊന്നു. രാമനാഥപുരം രാമേശ്വരത്താണ് അരുംകൊല. പ്രതിയായ മുനിരാജ് അറസ്റ്റിലായി. രാമേശ്വരം ചേരൻകോട്ടൈ സ്വദേശി ശാലിനിയെ ആണ് പ്രണയം നിരസിച്ചതിന്ർറെ പേരിൽ നാട്ടുകാരനായ യുവാവ് കൊലപ്പെടുത്തിയത്. ശാലിനി പഠിക്കുന്ന സർക്കാർ സ്കൂളിലേക്ക് രാവിലെ പോകും വഴി മുനിരാജ് തടഞ്ഞുനിർത്തി പ്രണയാഭ്യർത്ഥന നടത്തി. പെൺകുട്ടി മുനിരാജിനെ അവഗണിച്ച് മുന്നോട്ട് നടന്നതോടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി ശാലിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചുനാളായി മുനിരാജ് പെൺകുട്ടിയെ പിന്തുടർന്ന് പ്രണയാഭ്യർത്ഥന നടത്തുന്നതായാണ് വിവരം. ശല്യം സഹിക്കാനാകാതെ വന്നതോടെ ശാലിനി അച്ഛനെ വിവരം അറിയിച്ചു. ഇന്നലെ മുനിരാജിന്ർഫെ വീട്ടിലെത്തിയ അച്ഛൻ ശാലിനിയെ മേലാൽ ശല്യം ചെയ്യകുതെന്ന താക്കീത് നൽകി. ഇതിന്ർറെ പകയിലാണ് അരുംകൊല. മുനിരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
മത്സ്യത്തൊഴിലാളിയായ പെൺകുട്ടിയുടെ അച്ഛൻ മാരിയപ്പനടക്കം യുവാവിന് പലതവണ താക്കീത് നൽകിയിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊതുവഴിയിൽ വെച്ച് പെൺകുട്ടിയോട് സംസാരിക്കാൻ ശ്രമിക്കുകയും കത്തികൊണ്ട് പലതവണ കുത്തിയെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


