താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കു മരുന്ന നൽകി പീഡിപ്പിച്ച കേസില്‍ 19 കാരൻ അറസ്റ്റില്‍. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതി കൊടിയത്തൂർ സ്വദേശി സിടി അഷ്റഫിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മുക്കം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്കൂളിൽ ശുചിമുറിയില്‍ 16കാരി സിഗരറ്റ് വലിക്കുന്നത് കണ്ടത് സഹപാഠികൾ അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ ചോദ്യം ചെയ്തപ്പോള്‍ സിഗരറ്റ് നൽകിയത് അഷ്റഫാണെന്ന് പെൺകുട്ടി അറിയിച്ചു.

ഇതോടെ, സ്കൂള‍് അധികൃതര്‍ മുക്കം പോലീസില്‍ പരാതി നല്‍കി. കഞ്ചാവടക്കമുള്ള ലഹരി മരുന്ന് നല്‍കി അഷ്റഫ് പലതവണ പീഡിപിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പെണ്കുട്ടി പൊലീസിന് നല്‍കിയ മൊഴി.

"

ഇയാൾ പ്രദേശത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താല്‍ പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി.