തുടർന്ന് പൊള്ളാച്ചിയിൽ നിന്ന് പുതിയ ബൈക്ക് വാങ്ങി. ഷോറൂമിലെ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

കോയമ്പത്തൂർ: ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിൽ മോഷണം നടത്തിയ 19കാരി പിടിയിൽ. കോയമ്പത്തൂരിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആയ ജോയ് പ്രിൻസി ആണ് അറസ്റ്റിൽ ആയത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് 9 പവൻ സ്വർണമാണ് മോഷ്ടിച്ചത്. തുടർന്ന് പൊള്ളാച്ചിയിൽ നിന്ന് പുതിയ ബൈക്ക് വാങ്ങി. ഷോറൂമിലെ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സംഭവത്തിൽ ആൺസുഹൃത്ത് ജനകൻ ശിവ (20) ഒളിവിലാണ്.

YouTube video player