പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിൽവെച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത് 

തിരുവനന്തപുരം: ഭാര്യയെ മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കിയ ഭർത്താവ് പിടിയിൽ. വാമനപുരം സ്വദേശി ആദർശ് (26) ആണ് പോത്തൻകോട് പൊലീസിന്റ പിടിയിലായത്. ഈ കഴിഞ്ഞ 23ന് ആണ് സംഭവം. ഭാര്യയായ വേറ്റിനാട് സ്വദേശിനി കൃഷ്ണേന്ദു (19) നെയാണ് കൊലപ്പെടുത്തിയത്. പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിൽവെച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred