ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാരനാണ് 21കാരനെ ആശുപത്രിയിലെത്തിച്ചത്.

പുനെ: 21കാരനായ വിദ്യാർഥിയെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെയിലെ വാഗോലിയിലാണ് 21 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വവർഗ പങ്കാളിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. ബിബിഎ വിദ്യാർഥിയായ 21കാരൻ ഹോസ്റ്റലിലാണ് താമസം. വാഗോളിയിലെ ബകോരി റോഡിൽ വച്ച് മൂർച്ചയുള്ള ആയുധം കൊണ്ട് സ്വവർ​ഗ പങ്കാളി ആക്രമിക്കുകയായിരുന്നുവെന്ന് പൂനെ സിറ്റി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

Read More... ഒരു മണിക്കൂറിൽ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ പിന്നാലെ ഞെട്ടിക്കുന്ന പരിശോധനാഫലം

ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാരനാണ് 21കാരനെ ആശുപത്രിയിലെത്തിച്ചത്. മരിക്കുന്നതിന് മുമ്പ് 21കാരൻ തന്നെ ആക്രമിച്ച പ്രതിയുടെ പേര് പറഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ പൊലീസ് പറഞ്ഞു.