Asianet News MalayalamAsianet News Malayalam

നൂഡ്ല്‍സും മുട്ടയും കഴിക്കുന്നതിനെക്കുറിച്ച് തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ദസറ മേളയില്‍ തട്ടുകട നടത്തിയ യുവാവുമായി നൂഡ്ല്‍സും മുട്ടയും കഴിക്കുന്നത് സംബന്ധിച്ച് 12 അംഗ സംഘം തിങ്കളാഴ്ച വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു.

22 year old man beaten to death after argument over eating eggs, noodles in Bihar
Author
Jehanabad, First Published Oct 9, 2019, 10:47 PM IST

ജഹനാബാദ്(ബിഹാര്‍): നൂഡ്ല്‍സും മുട്ടയും കഴിക്കുന്നതിനെക്കുറിച്ച് തര്‍ക്കിച്ച യുവാവിനെ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജഹനാബാദിലെ സര്‍ത്വ ഗ്രാമത്തിലാണ് സംഭവം. 22 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ദസറ മേളയില്‍ തട്ടുകട നടത്തിയ യുവാവുമായി നൂഡ്ല്‍സും മുട്ടയും കഴിക്കുന്നത് സംബന്ധിച്ച് 12 അംഗ സംഘം തിങ്കളാഴ്ച വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. പിറ്റേദിവസം സംഘം ചേര്‍ന്നെത്തി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദൗത്പുര്‍ ജില്ലയില്‍ നിന്നെത്തിയവരാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios