തന്നെ ആക്രമിച്ച പിതാവിനെ സൂക്ഷിച്ചുവച്ച മണ്ണെണ്ണ ഒഴിച്ച് പെണ്‍കുട്ടി തീകൊളുത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. 

കൊല്‍ക്കത്ത: തന്നെ നിരന്തരം ലൈംഗികമായി ചൂഷണത്തിനിരയാക്കിയ പിതാവിനെ മകള്‍ തീ കൊളുത്തി കൊന്നു. ബംഗാളിലെ ക്രിസ്റ്റിഫര്‍റോഡ് സ്വദേശിയായ 56കാരനെയാണ് 22കാരിയായ മകള്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ട രാത്രിയാണ് സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ ചെറുപ്പത്തില്‍തന്നെ അമ്മ മരണപ്പെട്ടിരുന്നു. മകളെ ചെറുപ്പം മുതലെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മകള്‍ വിവാഹം കഴിഞ്ഞ് പോയെങ്കിലും ബന്ധം തകര്‍ന്ന് തിരികെ വീട്ടിലെത്തി. ഇതോടെ പിതാവ് മകളെ പീഡിപ്പിക്കുന്നത് വീണ്ടും ആരംഭിച്ചു.

പതിവായി മദ്യപിച്ചെത്തിയ പ്രതി മകളെ മര്‍ദ്ദിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഇരുവരും പുറത്ത് പോയി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് പ്രതി മദ്യപിച്ചെത്തി മകളെ ആക്രമിച്ചു. മദ്യലഹരിയിലായിരുന്ന പിതാവിനെ കൊലപ്പെടുത്താന്‍ മകള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തന്നെ ആക്രമിച്ച പിതാവിനെ സൂക്ഷിച്ചുവച്ച മണ്ണെണ്ണ ഒഴിച്ച് പെണ്‍കുട്ടി തീകൊളുത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. തന്നെ നിരന്തരം ഉപദ്രവിച്ചതില്‍ സഹികെട്ടാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് മകള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.