നായയെ പട്രോള്‍ വാഹനം ഇടിച്ചതിന് പിന്നാലെ 22കാരന്‍ കാറിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയായിരുന്നു
ഹൈദരബാദ്: വളര്‍ത്തുനായയെ പൊലീസ് പട്രോള്‍ വാഹനം ഇടിച്ചു. പിന്നാലെ പൊലീസിനെ അസഭ്യം പറഞ്ഞ യുവാവിന് തടവ് ശിക്ഷ. 20 ദിവസത്തെ തടവിനാണ് ഹൈദരബാദ് സ്വദേശിയായ യുവാവിനെ ശിക്ഷിച്ചിട്ടുള്ളത്. പഴയ എംഎല്‍എ ക്വാട്ടേഴ്സിന് സമീപത്ത് വച്ചാണ് തിരക്കേറിയ റോഡില്‍ പൊലീസ് പട്രോള്‍ വാഹനം വളര്‍ത്തുനായയെ ഇടിച്ചത്.
നാരായണഹുഡ പൊലീസ് പട്രോള്‍ കാറാണ് യുവാവിന്‍റെ നായയെ തട്ടിയത്. പാഗഡാല പ്രണവ് എന്ന 22 കാരനാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് നായകളുമായി നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. നായയെ പട്രോള്‍ വാഹനം ഇടിച്ചതിന് പിന്നാലെ 22കാരന്‍ കാറിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയായിരുന്നു.
സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പരാതി കൊടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൃത്യ നിര്‍വ്വഹണത്തിന് തടസം വരുത്തിയെന്നതിനാണ് കേസ്.
