മുംബൈ: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ രണ്ടാം തീയതി രാത്രി 11 മണിക്കാണ് സംഭവം നടന്നത്. വീട്ടില്‍ ടിവി കണ്ടുകൊണ്ട് കിടക്കുകയായിരുന്ന മുപ്പതുകാരിയായ യുവതിയെ യുവാവ് കടന്ന് പീടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതി വാതിലടച്ച് ടിവി കണ്ടുകൊണ്ട് കിടക്കുകയായിരുന്നു. ടിവി കണ്ടുകൊണ്ടിരിക്കെ യുവതി മയങ്ങിപ്പോയി. ഈ സമയത്താണ് യുവാവ് അകത്ത് കയറിയത്. വാതില്‍ അടച്ചിരുന്നെങ്കിലും ലോക്ക് വീണിരുന്നില്ല. അകത്ത് കയറിയ യുവാവ് പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. യുവതിയുടെ വീടിനടുത്ത് തന്നെയാണ് പ്രതിയും താമസിച്ചിരുന്നത്. 

സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണം, ഭവനഭേദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു.  കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ജാമ്യത്തില്‍ വിട്ടു.