Asianet News MalayalamAsianet News Malayalam

വിദ്യാര്‍ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍. പിതാവ് രാമചന്ദ്രന്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കി.

23 year old student commits suicide at her home
Author
First Published May 23, 2024, 9:28 PM IST

മാവേലിക്കര: ചാരുംമൂട് വീടിനുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി (23) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരിച്ചു. ബിരുദാനന്തരബിരുദം നേടിയ ശേഷം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു രശ്മിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പിതാവ് രാമചന്ദ്രന്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കി. രശ്മിയുടെ സഹോദരി: ദേവിക.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
 

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം
 

Latest Videos
Follow Us:
Download App:
  • android
  • ios