കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 24കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. 

ചെന്നൈ: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 24കാരിയായ യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനെ തല്ലിച്ചതച്ച് പണവും വിലപ്പെട്ട വസ്തുക്കളും കവര്‍ന്നു. തമിഴ്നാട്ടിലെ വെല്ലൂരില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെല്ലൂര്‍ ഫോര്‍ട്ടിന് സമീപത്തെ പാര്‍ക്കില്‍ വൈകുന്നേരം ഏഴുമണിയോടെ ഇരിക്കുകയായിരുന്നു യുവതിയും ആണ്‍സുഹൃത്തും. ഇവിടെയെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെ തല്ലിച്ചതയ്ക്കുകയുമായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന വിലപ്പെട്ട സാധനങ്ങളും അക്രമികള്‍ കവര്‍ന്നു. സംഭവത്തില്‍ 18 വയസ്സുള്ള രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി അന്വേഷണം തുടരുകയാണ്. 

Read More: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍