വിദേശത്ത് നിന്നെത്തിച്ച ക്ലോസറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. എറണാകുളത്തേക്കാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.

ചെന്നൈ: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഇരുപത്തിയഞ്ച് കിലോ ലഹരിമരുന്ന് ചെന്നൈയില്‍ പിടികൂടി. സ്യൂഡോ എഫഡ്രിന്‍ എന്ന മാരക രാസവസ്തുവാണ് ഡിആര്‍ഐ ചെന്നൈയിലെ കൊറിയര്‍ സ്ഥാപനത്തിൽ റെയ്ഡ് നടത്തി പിടികൂടിയത്. വിദേശത്ത് നിന്നെത്തിച്ച ക്ലോസറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. എറണാകുളത്തേക്കാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.