Asianet News MalayalamAsianet News Malayalam

യുവതിയെ സ്വന്തമാക്കാന്‍ കാമുകനെ വെടിവെച്ചു; 25 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

താനിഷ്ടപ്പെടുന്ന യുവതിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് മനസിലാക്കിയതോടെ അവളെ സ്വന്തമാക്കാനാണ് യുവാവിനെ വെടി വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 

25 year old arrested for firing at man in Mumbai
Author
Mumbai, First Published Dec 30, 2020, 10:04 AM IST

മുംബൈ: അന്ധേരിയിലെ സെവൻ  ബംഗ്ലാവിനടുത്തുവെച്ച്  യുവാവിനെ വെടിവെച്ച 25കാരനെ  വെർസോവ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ത്താഫ് ഷെയ്ക്ക് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. താനിഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാനായാണ് പെണ്‍കുട്ടിയുടെ കാമുകനായ യുവാവിനെ അല്‍ത്താഫ് വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് വെര്‍സോവ പൊലീസ് വ്യക്തമാക്കി.

താനിഷ്ടപ്പെടുന്ന യുവതിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് മനസിലാക്കിയതോടെ അവളെ സ്വന്തമാക്കാനാണ് യുവാവിനെ വെടി വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. യുവാവ് താമസിക്കുന്ന വീടിനടുത്ത് ബൈക്കിലെത്തി യുവാവ് കാത്തിരുന്നു. യുവാവ് വീടിന് പുറത്തിറങ്ങിയ ഉടനെ അല്‍ത്താഫ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

ഇയാളുടെ കൈയ്യില്‍ നിന്നും പൊലീസ് നാടന്‍ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. ഇയാള്‍ തോക്ക് എവിടെ നിന്ന് വാങ്ങിയതാണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരാതിയില്‍ പൊലീസ് പ്രതിക്കെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios