അന്വേഷണത്തിന് ഇടയിലാണ് വിദ്യാര്‍ത്ഥിയുടെ സ്കൂളിലെ ഒരു അധ്യാപികയെ കാണാനില്ലെന്നത് പൊലീസ് മനസിലാക്കുന്നത്. ഇവരെ കാണാതായതും വിദ്യാര്‍ത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു.
പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് 26കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. തുറയൂര്‍ സ്വദേശിനിയായ അധ്യാപിക ഷര്‍മിളയാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് ഇവര്‍ അറസ്റ്റിലായത്. പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക വിവാഹം ചെയ്തത്. 17കാരനെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
മാര്‍ച്ച് അഞ്ചാം തിയതി സ്കൂളിലേക്ക് പോയ മകനെ കാണാതെ പോയെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. മാര്‍ച്ച് 11ാണ് തുറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. അന്വേഷണത്തിന് ഇടയിലാണ് വിദ്യാര്‍ത്ഥിയുടെ സ്കൂളിലെ ഒരു അധ്യാപികയെ കാണാനില്ലെന്നത് പൊലീസ് മനസിലാക്കുന്നത്. ഇവരെ കാണാതായതും വിദ്യാര്‍ത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു. തുടര്‍ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നത് വിശദമാവുന്നത്.
സ്കൂള്‍ വിട്ട ശേഷം ഇവര്‍ ഒളിച്ചോടിയതാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍
ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. 38കാരിയായ ഗീതയ്ക്ക് സംശയമുണ്ടാകാത്ത രീതിയില്‍ തമിഴ്നാട് പൊലീസ് കേസില്‍ അന്വേഷണം നടത്തുകയായിരുന്നു.
സഹോദരന്‍റെ പേരില്‍ 24 വര്‍ഷം അധ്യാപകനായി ജീവിതം, സ്വത്തുതര്‍ക്കം പൊളിച്ചത് വന്‍ തട്ടിപ്പ്
24 വര്‍ഷമായി മരിച്ചുപോയ സഹോദരന്‍റേ പേരില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന യുവാവ് ഒടുവില്‍ പിടിയിലായി. കര്‍ണാടകയിലെ ഹുന്‍സൂരിലാണ് സംഭവം. ലക്ഷ്മണെ ഗൌഡ എന്നയാളാണ് ആള്‍മാറാട്ടത്തിന് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. 24 വര്‍ഷത്തോളം ആര്‍ക്കും പിടികൊടുക്കാതെ നടന്ന തട്ടിപ്പ് പൊളിയാന്‍ കാരണമായത് അടുത്തിടെ കുടുംബത്തിലുണ്ടായ സ്വത്തു തര്‍ക്കം.
