മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്.

കല്‍പ്പറ്റ: പത്ത് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചതായാണ് പരാതി. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ജിതിനെ പോക്‌സോ നിമയപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പനമരം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി. വിനായകന്‍, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

നാല് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂളിലെ പ്യൂൺ പിടിയിൽ

പത്ത് വയസുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി നാൽപതു വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ പുഷ്പരാജനെയാണ് (63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി. അനിൽ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി ഇരുപതു വർഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. 2018 ലാണ് കേസിനാസ്പദ സംഭവം നടക്കുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് പല തവണകളായി പ്രതി കുട്ടികളെ ലൈംഗികമായിപീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്ന ഭീഷണിയും ഇയാള്‍ കുട്ടികളോട് നടത്തിയിരുന്നു. കുട്ടികളിൽ ഒരാൾ പിന്നീട് പീഡന വിവരം സഹോദരിയെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; ടാക്സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

7 വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതിയേയും ഈ പീഡന വിവരം പുറത്ത് പറഞ്ഞെന്നാരോപിച്ച് മറ്റൊരു യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ യുവാവിനേയും പൊലീസ് പിടികൂടി. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുന്നയൂര്‍ക്കുളം പാപ്പാളി കണ്ണോത്ത് വീട്ടില്‍ അനീഷി (30) നേയും യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ പാപ്പാളി താമി വീട്ടില്‍ ഷമീറി (28)നെയുമാണ് വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് രംഗന്‍, എസ്.ഐ. സെസില്‍ ക്രിസ്റ്റ്യന്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. കുട്ടിയോട് അതിക്രമം കാണിച്ച അനീഷ് ഇക്കാര്യം പുറത്തു പറയരുതെന്ന് കുട്ടിയേയും പരിസരവാസികളായ ചിലരേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് വകവക്കാതെ പീഡനകാര്യം പുറത്തു പറഞ്ഞെന്നാരോപിച്ചാണ് നാസര്‍ എന്നയാളെ അനീഷിന്റെ സുഹൃത്തായ ഷെമീര്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

YouTube video player