മുംബൈ: മഹാരാഷ്ട്രയിൽ ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട എയർഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത 28കാരൻ അറസ്റ്റിൽ. പിപ്രിം ചിച്വാദിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച യുവതിയെ ഹോട്ടൽ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും എതിർത്തപ്പോൾ മ‍ർദ്ദിച്ചെന്നും പരാതിയിലുണ്ട്. ബോധരഹിതയായ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി അഭിജിത്ത് വാഗിനെ റിമാൻഡ് ചെയ്തു.