ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ നടത്തിയത്

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ മൂന്ന് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. അനന്ത്‌നാഗിലെ പസൽപോര മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ നടത്തിയത്.

കൊല്ലപ്പെട്ട മൂന്ന് ഭീകരരും ജമ്മു കശ്മീർ സ്വദേശികളാണെന്നാണ് വിവരം. മൂവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുകൊടുക്കുമെന്നും സൈന്യം വ്യക്തമാക്കി.