താനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊതുശൗചാലയത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ച മധ്യവയസ്കന് മൂന്നു വര്‍ഷം കഠിന തടവും 6000 രൂപയും ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്ര സ്വദേശി കലാമുദ്ദീന്‍ മുഹമ്മദ് നാസിര്‍ ഖാന്‍ എന്ന മധ്യവയസ്കനാണ് താനെ പോക്സോ കോടതി തടവ് ശിക്ഷ വിധിച്ചത്. 

2017 ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാട്ടിലെ പൊതു ശൗചാലയത്തില്‍വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പീഡിപ്പിച്ച കാര്യം പുറത്തറിയിച്ചാല്‍ മാതാപിതാക്കളെ അപകടപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.