മുംബൈ: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മുംബൈയിൽ 30കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇന്നലെയാണ് സംഭവം. ആറ് പേർ ചേർന്ന് തല്ലിക്കൊന്ന ശേഷം നിർത്തിയിട്ട ഓട്ടോയിൽ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ സഹോദരൻ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സാന്താക്രൂസ് മേഖലയിലാണ് സംഭവം നടന്നത്. സൈജദ് ഖാൻ എന്നയാളെയാണ് തല്ലിക്കൊന്നത്. പ്രതികളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.