ലിംഗപാലം ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ 300ഓളം തെരുവ് നായ്ക്കളെ ജൂലൈ 24ന് കൊലപ്പെടുത്തി. മൃഗസംരക്ഷണ പ്രവര്‍ത്തക ചല്ലപള്ളി ശ്രീലത എന്നയാള്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തുവരുന്നത്-ധര്‍മാജിഗുഡം എസ്‌ഐ രമേഷ് എഎന്‍ഐയോട് പറഞ്ഞു. 

വെസ്റ്റ് ഗോദാവരി: ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായി പരാതി. ഏകദേശം 300ഓളം നായ്ക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിച്ചു.

''ലിംഗപാലം ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ 300ഓളം തെരുവ് നായ്ക്കളെ ജൂലൈ 24ന് കൊലപ്പെടുത്തി. മൃഗസംരക്ഷണ പ്രവര്‍ത്തക ചല്ലപള്ളി ശ്രീലത എന്നയാള്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തുവരുന്നത്''-ധര്‍മാജിഗുഡം എസ്‌ഐ രമേഷ് വാര്‍ത്താ ഏജന്‍സിയായ
എഎന്‍ഐയോട് പറഞ്ഞു.

നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്ന ശേഷം ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുളത്തില്‍ കുഴിച്ചിട്ടെന്ന് പരാതിയില്‍ പറയുന്നു. സെക്ഷന്‍ 429 പ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona