Asianet News MalayalamAsianet News Malayalam

ഫോണിൽ പെൺകുട്ടിക്കൊപ്പം നഗ്നചിത്രം: ഭാര്യ കണ്ടു, വാർഡ് മെമ്പർ വഴി പൊലീസറിഞ്ഞു; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ തന്നെ കുട്ടിയുമൊത്ത് നഗ്ന ഫോട്ടോ എടുത്തതാണ് ഫോണിൽ സൂക്ഷിച്ചിരുന്നത്

31 year old man arrested on pocso case kgn
Author
First Published Nov 8, 2023, 7:25 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പാലോട് ഇടിഞ്ഞാർ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാൽ (31) നെയാണ് പാങ്ങോട് പോലീസ് അറസ്റ് ചെയ്തത്. പെൺകുട്ടിയുടെ നഗ്നചിത്രം വിപിൻ ഷാലിന്റെ മൊബൈലിൽ കണ്ടത്, ഇയാളുടെ ഭാര്യ വാർഡ് മെമ്പറെ അറിയിച്ചിരുന്നു. വാർഡ് മെമ്പർ വിവരം പോലീസിൽ അറിയിച്ചു. നഗ്നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചതെന്നാണ് വിവരം. നെടുമങ്ങാട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ തന്നെ കുട്ടിയുമൊത്ത് നഗ്ന ഫോട്ടോ എടുത്തതാണ് ഫോണിൽ സൂക്ഷിച്ചിരുന്നത്. ഇടിഞ്ഞാറിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൂലി പണിക്കാരനായ പ്രതിക്ക് ഭാര്യയും കുഞ്ഞുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios