കോഴിക്കോട് അരയിടത്തുപാലം-എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽ ശാസ്ത്രി നഗർ കോളനിയിലേക്ക് പോകുന്ന റോഡിൽ മാരുതി സ്വിഫ്റ്റ് കാറിൽ നിന്നാണ് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. 

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയിലായി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസിനെയാണ് (45) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവും സംഘവും പിടികൂടിയത്.

കോഴിക്കോട് അരയിടത്തുപാലം-എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽ ശാസ്ത്രി നഗർ കോളനിയിലേക്ക് പോകുന്ന റോഡിൽ മാരുതി സ്വിഫ്റ്റ് കാറിൽ നിന്നാണ് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ താമസിക്കുന്ന വളയനാട് പോത്തഞ്ചേരി താഴത്തെ വാടകവീട്ടിൽ നിന്ന് 35 കിലോഗ്രാം കഞ്ചാവും 760 ഗ്രാം ഹാഷിഷും കണ്ടെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് 
കസ്റ്റഡിയിലെടുത്തു.

പൊലീസ് ചമഞ്ഞെത്തി, ചൂതാട്ടു സംഘത്തെ വിരട്ടി 10 ലക്ഷത്തോളം രൂപ തട്ടി; ഊട്ടിയിലേക്ക് കടന്ന പ്രതികൾ പിടിയിൽ

പ്രിവന്റീവ് ഓഫീസർമാരായ ഹാരിസ്.എം, സഹദേവൻ ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗാധരൻ.കെ, ഷാജു.സി.പി, മുഹമ്മദ് അബദുൾ റഹൂഫ്, അഖിൽ.എ.എം, സതീഷ് പി കെ, എക്സൈസ് ഡ്രൈവർ ബിബിനിഷ് എം.എം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

അതേസമയം, തിരുവനന്തപുരത്ത് ഗു​ണ്ടാ സം​ഘ​ങ്ങ​ൾ ത​മ്മി​ലെ പ​ക​യെ തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ തി​ട്ട​മം​ഗ​ലം കൈ​ലാ​സം വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (36), തി​ട്ട​മം​ഗ​ലം മ​രു​വ​ർ​ത്ത​ല വീ​ട്ടി​ൽ ശ്രീ​ജി​ത്ത് കു​മാ​ർ (28), തി​ട്ട​മം​ഗ​ലം മാ​വ​റ​ത്ത​ല വീ​ട്ടി​ൽ കി​ര​ൺ വി​ജ​യ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫെ​ബ്രു​വ​രി 24ന് ​രാ​ത്രിയാണ് ആക്രമണം നടന്നത്.

രാത്രി ഒ​മ്പ​ത് മണിയോടെ പേ​യാ​ട് ചെ​റു​പാ​റ അ​ഖി​ൽ ഭ​വ​നി​ൽ അ​രു​ൺ (39) ആ​ണ് ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്. ഇ​രു​മ്പു​ക​മ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​രു​ണി​ന്റെ കാ​ൽ ഒ​ടി​ഞ്ഞു. ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ അ​രു​ൺ മു​മ്പ് ശ്രീ​ജി​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.