വയറുവേദനയേയും ഛര്‍ദ്ദിയേയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയ്പൂര്‍: വിവാഹ സദ്യ കഴിച്ചതിന് പിന്നാലെ വധുവടക്കം 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വയറുവേദനയേയും ഛര്‍ദ്ദിയേയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന ചൂട് മൂലം ഭക്ഷണം മോശമായിരുന്നു. ഇത് കഴിച്ചതിനെ തുടര്‍ന്നാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭക്ഷണത്തിന്‍റെ സാംപിളുകള്‍ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.