Asianet News MalayalamAsianet News Malayalam

കിടക്കയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ മര്‍ദിച്ച് കൊന്ന് 35കാരനായ ഭർത്താവ്

ചികിത്സാ ചെലവിനുള്ള പണം പോലുമില്ലാതിരുന്ന സമയത്ത് കിടക്കയില്‍ ഭാര്യ മല മൂത്ര വിസര്‍ജനം നടത്തിയത് കണ്ടതോടെ രോഷാകുലനായ സന്ദീപ് അൽക്കയെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു

35 year old husband beats bedridden wife who  defecated on the bed in Uttar Pradesh etj
Author
First Published Sep 16, 2023, 1:35 PM IST

സഹാരന്‍പൂര്‍: കിടക്കയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ തല്ലിക്കൊന്ന് 35കാരന്‍. ഉത്തര്‍ പ്രദേശിലെ സഹാരന്‍പൂരിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് കിടപ്പുരോഗിയായ ഭാര്യയെ 35കാരനായ ഭര്‍ത്താവ് ആക്രമിച്ചത്. കഴിഞ്ഞ രണ്ട് മാസമായി അസുഖബാധിതയായി കിടപ്പിലായ അല്‍ക്ക എന്ന 29കാരിയാണ് ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

അസുഖബാധിതയായ അല്‍ക്ക കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതാണ് ഭര്‍ത്താവ് സന്ദീപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) അഭിമന്യു മംഗ്‌ലിക് പിടിഐയോട് പ്രതികരിച്ചത്. ഖുതുബ്‌ഷേർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ന്യൂ ശാരദ നഗർ നിവാസികളാണ് ദമ്പതികള്‍. പത്തു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് കുട്ടികളില്ലെന്നും യുവതിക്ക് ചില അസുഖങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കുട്ടികള്‍ ഇല്ലാത്തിനേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുന്നത് പതിവാണെന്നാണ് കുടുംബം പറയുന്നത്.

രണ്ട് വര്‍ഷത്തിന് മുന്‍പ് ചെയ്തിരുന്ന ജോലി നഷ്ടമാവുക കൂടി ചെയ്തതോടെ ഇവര്‍ തമ്മില്‍ കലഹം വര്‍ധിച്ചിരുന്നു. സന്ദീപിനോട് മറ്റൊരു ജോലി തേടാന്‍ കുടുംബാഗങ്ങള്‍ ആവശ്യപ്പെടുന്നത് യുവാവിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് അല്‍ക്ക കിടപ്പിലാകുന്നത്. ഇതോടെ കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടും വര്‍ധിച്ചു.

ചികിത്സാ ചെലവിനുള്ള പണം പോലുമില്ലാതിരുന്ന സമയത്ത് കിടക്കയില്‍ ഭാര്യ മല മൂത്ര വിസര്‍ജനം നടത്തിയത് കണ്ടതോടെ രോഷാകുലനായ സന്ദീപ് അൽക്കയെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചതല്ലെന്നാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെട്ടന്നുണ്ടായ കോപത്തിന് മര്‍ദിച്ചുവെന്നാണ് മൊഴി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios