Asianet News MalayalamAsianet News Malayalam

ഭർത്താവിന് വാസ്തുദോഷമെന്ന് സുഹൃത്തുക്കൾ, പരിഹരിക്കാനായി 35കാരി ഭാര്യയെ ബലാത്സംഗത്തിനിരയാക്കി, അറസ്റ്റ്

ഭർത്താവിന്‍റെ സുഹൃത്തുക്കൾ തന്നെയാണ് പ്രതികൾ. പീഡനത്തിന് പുറമേ ഇവര്‍ യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തു

35 year old women repeatedly rape by husbands friends on the pre text of black magic in mumbai etj
Author
First Published Sep 17, 2023, 1:46 PM IST

പാല്‍ഖര്‍: ഭർത്താവിനുള്ള വാസ്തുദോഷം മാറ്റാനെന്ന പേരില്‍ 35കാരിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാൽഖറിലാണ് സംഭവം. സംഭവത്തിൽ 5 പേരെ പൊലീസ് പിടികൂടി. 2018 മുതൽ വിവിധയിടങ്ങളിൽ വച്ചാണ് ദുർമന്ത്രവാദത്തിന്‍റെ പേരിൽ ബലാത്സംഗം നടന്നത്. ഭർത്താവിന്‍റെ സുഹൃത്തുക്കൾ തന്നെയാണ് പ്രതികൾ. പീഡനത്തിന് പുറമേ ഇവര്‍ യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തു.

വീടിന് വാസ്തുദോഷമുണ്ടെന്നും ദൃഷ്ടിയുണ്ടെന്നും ഇത് ഭര്‍ത്താവിന് ആപത്തെന്നാണ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ദുര്‍മന്ത്രവാദത്തിന്റെ രൂപത്തില്‍ പരിഹാര ക്രിയ എന്ന നിലയില്‍ ഇത് ചെയ്തേ മതിയാവൂവെന്നും കുടുംബത്തില്‍ സമാധാനം പുലരാന്‍ ക്രിയ ചെയ്തേ പറ്റൂവെന്നും ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ സ്ത്രീയെ ധരിപ്പിക്കുകയായിരുന്നു. പഞ്ചാമൃതം എന്ന പേരില്‍ ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കിയ ശേഷമായിരുന്നു ബലാത്സംഗം. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് സുഹൃത്തുക്കള്‍ സംഘമായും ഒറ്റയ്ക്കും വന്നായിരുന്നു പീഡനം.

യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും വിവിധ ക്രിയകളുടെ പേരിലും തട്ടിയെടുത്തു. 2019 ഓടെ പീഡനം വിവിധയിടങ്ങളിലേക്ക് എത്തിച്ചായി. കാന്തിവാലിയിലെ ഒരു ആശ്രമത്തിലെത്തിച്ചും പീഡിപ്പിച്ചതായാണ് പരാതി. 2 ലക്ഷം രൂപയിലധികം നല്‍കിയിട്ടും ക്രിയകള്‍ ഫലം കാണാതെയും വന്നതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പീഡനം, ബലാത്സംഗം, വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios