Asianet News MalayalamAsianet News Malayalam

കുമ്പളയിൽ കർഷകസംഘം നേതാവിന്റെ വീട് നാൽപതംഗ സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി

കുമ്പളയിൽ കർഷക സംഘം നേതാവിന്റെ വീട് 40 അംഗസംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. ബംബ്രാണയിലെ അബ്ദുള്ളക്കുഞ്ഞിയാണ് കുമ്പള പൊലീസിൽ പരാതി നൽകിയത്.

40 member gang demolished a farmers leaders house with a bulldozer Kumbala complaint
Author
Kerala, First Published Apr 26, 2021, 12:16 AM IST

കാസർകോട്: കുമ്പളയിൽ കർഷക സംഘം നേതാവിന്റെ വീട് 40 അംഗസംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. ബംബ്രാണയിലെ അബ്ദുള്ളക്കുഞ്ഞിയാണ് കുമ്പള പൊലീസിൽ പരാതി നൽകിയത്.

വീട് പൊളിക്കുന്നത് തടയുന്നതിനിടെ പരിക്കേറ്റ അബ്ദുള്ളക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൾ റഹീം എന്നിവരെ കുന്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 40 പേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. അബ്ദുള്ളക്കുഞ്ഞിയുടെ അച്ഛൻ കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്രമ സംഭവത്തിൽ സംഘടനക്ക് ബന്ധമില്ലെന്നാണ് എസ്ഡിപിഐ യുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios