40കാരനായ ബയോളജി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 16കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. 

കൊല്‍ക്കത്ത: ട്യൂഷന്‍ ക്ലാസിനിടെ (tution class) അധ്യാപകന്‍ (teacher) വിദ്യാര്‍ത്ഥിനിയെ (student) പീഡിപ്പിച്ചതായി (molested) പരാതി. അധ്യാപകന്റെ വീട്ടില്‍വെച്ചായിരുന്നു പീഡനം. കൊല്‍ക്കത്ത(Kolkata) എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. 40കാരനായ ബയോളജി അധ്യാപകനെ (biology teacher) പൊലീസ് അറസ്റ്റ് ചെയ്തു. 16കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.

യുവതിയുമായി ബന്ധം; യുവാവിനെ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും അടിച്ചുകൊന്നു

പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കി. പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത 19 കാറുകള്‍ അടിച്ചുതകര്‍ത്തു; സുരക്ഷാ വീഴ്ചയെന്ന് ഉടമകള്‍

പെണ്‍കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത 19 കാറുകള്‍ അടിച്ചു തകര്‍ത്തു; സുരക്ഷാ വീഴ്ചയെന്ന് ഉടമകള്‍