ഗാസിയാബാദ്: യുപി ഗാസിയാബാദിൽ മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 5 പേർ പിടിയിൽ. കഴിഞ്ഞ ദിവസമാണ് മകൾക്കൊപ്പം  യാത്ര ചെയ്യുന്നതിനിടെ രാത്രി ഒരു സംഘം മാധ്യമപ്രവര്‍ത്തകനായ വിക്രം ഗോഷിയെ ആക്രമിച്ചത്. ബന്ധുവായ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം.

വിക്രം ഗോഷി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു വിക്രം ഗോഷി. വിക്രം ഗോഷിയുടെ തലയ്ക്കായിരുന്നു വെടിയേറ്റത്. വിക്രം ഗോഷിയുടെ കുടുംബത്തിന് അറിയാവുന്ന ആളുകളാണ് അറസ്റ്റിലായിട്ടുള്ളത്.

ഗാസിയാബാദിലെ വിജയ് നഗറില്‍ വച്ചായിരുന്നു ആക്രമണം. യുവാക്കള്‍ ആക്രമിച്ചപ്പോള്‍ നിലത്ത് വീണ ബൈക്കില്‍ നിന്ന് വിക്രമിന്‍റെ മക്കള്‍ ഓടി രക്ഷപ്പെട്ടിരുന്നു.