ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഭൂമിക്ക് വേണ്ടി കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. രണ്ടടി മാത്രം വിസ്തൃതി ഉള്ള ഭൂമിക്ക് വേണ്ടിയാണ് കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സാഗര്‍ ജില്ലയില്‍ ശനിയാഴ്ചയാരുന്നു സംഭവം. 

ഭോപ്പാലില്‍ നിന്നും 150 കിലോമീറ്റര്‍ വടക്ക് കിഴക്ക് മാറി ബിന എന്ന  പട്ടണത്തില്‍ താമസിക്കുന്ന മനോഹര്‍ അഹിര്‍വാര്‍ (45), സഞ്ജീവ് അഹിര്‍വാര്‍ (35) എന്നീ സഹോദരങ്ങളാണ് രണ്ടടി ഭൂമിക്ക് വേണ്ടി വഴക്കുണ്ടാക്കിയത്. തര്‍ക്കത്തില്‍ തുടങ്ങിയ ഇവര്‍ പിന്നീടുള്ള സംഘര്‍ഷത്തില്‍  മനോഹര്‍ അഹിര്‍വാറും മക്കളും ചേര്‍ന്ന് സഞ്ജീവ് അഹിര്‍വാറിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.

സഞ്ജീവ് അഹിര്‍വാഹും അദ്ദേഹത്തിന്റെ മുത്തശ്ശിയും ഭാര്യയും രണ്ട് മക്കളുമാണ് വെടിയേറ്റ് മരിച്ചത്. വെടി വെച്ച സമയത്ത് മനോഹര്‍ അഹാര്‍വാഹിന്റെ ഭാര്യയും മക്കളും രക്ഷപ്പെട്ട് അകത്തേക്ക് കയറിയതുകൊണ്ട് ഇവര്‍ക്ക് വെടിയേറ്റില്ല. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളുടെ കൈയിലുണ്ടായിരുന്ന തോക്കും പോലീസ് പിടിച്ചെടുത്തു.