രണ്ട് കാറുകളിലായി കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. വയനാട്ടില്‍ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട്: നാലുകിലോ കഞ്ചാവുമായി യുവാക്കള്‍ വൈത്തിരി പൊലീസ് പിടിയില്‍. പുതുപ്പാടി മൈലള്ളാംപാറ സ്വദേശികളായ ഉളുവാന്‍തൊടി സിറാജ്(30), കോട്ടയില്‍ റുഖ്‌സാന്‍(22), സുല്‍ത്താന്‍ മന്‍സിലില്‍ എസ്. സുല്‍ത്താന്‍(20), വെളുത്തേന്‍കാട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍(22), കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ സുബീര്‍ (23) എന്നിവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് ജിതേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ട് കാറുകളിലായി കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. വയനാട്ടില്‍ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.കെ. വിപിന്‍, രാകേഷ് കൃഷ്ണ, ഷാജഹാന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
