പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ചെർപ്പുളശ്ശേരി ആലിയക്കുളം ചന്ദ്രശേഖര പണിക്കരുടെ വീട്ടിൽ നിന്നാണ് അൻപതുപവൻ സ്വർണാഭരണങ്ങളും 13000 രൂപയും മോഷ്ടാക്കൾ കവർന്നത്. വീട്ടുകാർ ബംഗലൂരുവിലുളള മകളുടെ അടുത്ത് പോയ സമയത്തായിരുന്നു സംഭവം. ഇന്ന് പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിരലയാള വിദഗ്ധരും ഡോഗ് സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.