തൃശൂർ: വടക്കാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 51 കാരൻ അറസ്റ്റിൽ. വാഴാനി സ്വദേശി കുര്യക്കോസാണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള കുട്ടിയോട് അയൽവാസിയായ ഇയാൾ മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്. പൊകോസോ വകുപ്പ് ചുമത്തിയാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.