ഏഴ് വയസുകാരിയെ അമ്മ കുളിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞു.

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു. കടയ്ക്കൽ സ്വദേശിയായ അൻപ്പത്തിരണ്ടുകാരൻ കൃഷ്ണൻ കുട്ടിയെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഴ് വയസുകാരിയെ അമ്മ കുളിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി മനസിലാക്കിയത്. വിവരം തിരക്കിയ ഡോക്ടറോട് കുട്ടി ഇന്നലെ തേങ്ങയിടാൻ വന്നയാൾ പീഡിപ്പിച്ചതായി പറഞ്ഞു. 

Also Read: സിദ്ദിഖിന്‍റെ കൊല: മരണകാരണം നെഞ്ചിനേറ്റ ചവിട്ട്, ശരീരം വെട്ടിമുറിച്ചു; പോസ്റ്റ്‍മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ

തുടർന്നാണ് പെൺകുട്ടിയുടെ അമ്മ കടയ്ക്കൽ പൊലീസിൽ പരാതി നല്‍കിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

YouTube video player