ഉഡുപ്പി: ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തില്‍ എലിവിഷം ഉപയോഗിച്ച 57കാരി മരിച്ചു. ഉഡുപ്പിയിലെ മാല്‍പെയിലാണ് സംഭവം. ലീല കര്‍ക്കരെയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 19നാണ് സംഭവം ഉണ്ടായത്. പല്ലുതേക്കാനായി ടൂത്ത് പേസ്റ്റിന് പകരം എലിവിഷം ഉപയോഗിക്കുകയായിരുന്നു. വ്യത്യാസം മനസ്സിലാക്കിയ ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.

എലിവിഷം പേസ്റ്റ് രൂപത്തില്‍ ഉപയോഗിക്കുമെന്നത് അറിയില്ലായിരുന്നുവെന്നും ടൂത്ത് പേസ്റ്റിന് അടുത്താണ് എലിവിഷം വെച്ചിരുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.