Asianet News MalayalamAsianet News Malayalam

ഓണാഘോഷ പരിപാടിക്കിടെ 22 കാരിയെ കടന്ന് പിടിച്ചു; 60 കാരന്‍ അറസ്റ്റില്‍

പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി കെ സാബുനെയാണ് അറസ്റ്റ് ചെയ്തത്. ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.

60 year old man was arrested for molesting 22-year-old girl during the onam celebration nbu
Author
First Published Aug 30, 2023, 11:19 PM IST

പത്തനംതിട്ട: തിരുവല്ല പരുമലയിൽ ഓണാഘോഷ പരിപാടിക്കിടെ 22 കാരിയെ കടന്ന് പിടിച്ച സംഭവത്തിൽ 60 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി കെ സാബുനെയാണ് അറസ്റ്റ് ചെയ്തത്.

പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് സംഘാടകർ ചേർന്ന് തടഞ്ഞുവെച്ച പ്രതിയെ പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. അനധികൃത മദ്യക്കച്ചവടം ഉൾപ്പെടെ ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios