പാലക്കാട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. നടുപ്പുണി ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് 67 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ആന്ധ്രയിൽ നിന്ന് അരിയുമായി കേരളത്തിലേക്ക് വന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ലോറിയിൽ നിന്നും കാറിലേക്ക് മാറ്റുന്നതിനിടെയാണ് എക്സൈസ് സ്ക്വാഡ് സംഘത്തെ പിടികൂടിയത്. തമിഴ്നാട്ടുകാരായ ലോകേഷ്, മലയ്ച്ചാമി , തൃശൂർ വടക്കാഞ്ചേരി സ്വദേശികളായ ഹക്കീം, ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന്  വിപണിയിൽ 50 ലക്ഷം രൂപ വിലമതിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു.