ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തലഗട്ടപുരയിൽ 70കാരനെ അജ്ഞാതർ കുത്തികൊലപ്പെടുത്തി. ബെല്ലാരി സ്വദേശിയായ മാധവാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കൊലപതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വെളളിയാഴ്ച്ച ഉച്ചയോടെ വീടിനുപുറത്തിറങ്ങിയ മാധവിനെ ഒരു സംഘം ആളുകൾ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന മാധവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ ്പറഞ്ഞു. 

ബെല്ലാരി ജില്ലയിൽ ഇരുമ്പയിര്, സ്റ്റീൽ എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കൾ നിർമ്മിക്കുന്ന ചെറിയ കമ്പനി നടത്തിയിരുന്ന മാധവ് മാസങ്ങൾക്ക് മുമ്പാണ് ബാങ്ക് ചെക്ക് മടങ്ങിയ കേസിൽ രണ്ടു വർഷം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത്. മാധവും കുടുംബാംഗങ്ങളുമായി ചില സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് മാധവിൻരെ ഭാര്യ പൊലീസിനോടു പറഞ്ഞു. കൊലയാളികൾ മാധവുമായി ഏററവും അടുത്ത ചിലരുമായി ബന്ധപ്പെട്ടിരിക്കാമെന്നും അന്വേഷണത്തിന്റെ ഭാഗമായി മാധവിന്റെ മകനുൾപ്പെടെയുളളവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

Read More: അമ്മയുടെ കാമുകൻ കുത്തിപ്പരിക്കേല്‍പ്പിച്ച 15കാരി മരിച്ചു