ഇന്നലെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതിയുടെ വാടക വീട്ടിലേക്ക് കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്.

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ നാല് വയസുകാരിയെ 70 വയസുകാരൻ പീഡിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയും പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനുമായ പഴനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം.

തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ പഴനി എത്തി. തുടര്‍ന്ന്, സൈക്കിളില്‍ കയറ്റി പെരുമ്പാവൂരിന് സമീപം മുടിക്കലിലുള്ള ഇയാളുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെയാണ് കണ്ടത്. കൂടുതല്‍ ചോദിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ കാര്യം പറയുന്നത്. തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വീടിന് സമീപത്തുനിന്ന് ഇന്ന് ഉച്ചയോടെയാണ് പഴനിയെ പൊലീസ് പിടികൂടിയത്.

More Related News

Read more at: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ബിജെപി പ്രാദേശിക നേതാവ് പിടിയില്‍ ...

Read more at: നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​​ഗം ചെയ്തു ...

Read more at: ഉത്തർപ്രദേശിൽ യുവതിയെ 39 പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി ...