കൊച്ചി: കൊച്ചി ഗാന്ധിനഗറിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും 8 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നഗരത്തിൽ നടപ്പിലാക്കുന്ന ഓപ്പറേഷൻ കിംങ്ങ് കോബ്രയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പറമ്പിലെ പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിൽ ചാക്കിൽ സുക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.